Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Krishnanagar

മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നേ​രെ മു​ട്ട​യേ​റും കൈ​യേ​റ്റ​ശ്ര​മ​വും

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നേ​രെ മു​ട്ട​യേ​റും കൈ​യേ​റ്റ​ശ്ര​മ​വും. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ കൃ​ഷ്ണ​ന​ഗ​റി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് മ​ഹു​വ മൊ​യ്ത്ര ആ​രോ​പി​ച്ചു.

ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് മ​ഹു​വ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. വീ​ഡി​യോ​യി​ൽ  സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വും അ​വ​ർ ഉ​ന്ന​യി​ച്ചു. വെ​ടി​യു​ണ്ട​ക​ളെ നേ​രി​ടു​ന്ന​ത് പോ​ലെ​യാ​ണ് താ​ൻ ഈ ​മു​ട്ട​യേ​റി​നെ നേ​രി​ട്ട​തെ​ന്ന് അ​വ​ർ പ​രി​ഹ​സി​ച്ചു.

വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ മു​ൻ​പ് സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ട​യി​ൽ മു​ട്ട​യേ​റ് ഭ​യ​ന്ന് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മ​ഹു​വ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ പ​രാ​മ​ർ​ശി​ച്ച് മ​ഹു​വ​യ്ക്ക് മു​ട്ട​യെ പേ​ടി​യാ​ണോ​യെ​ന്ന് ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത ചോ​ദി​ച്ചി​രു​ന്നു. 

ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മ​ഹു​വ പു​തി​യ വീ​ഡി​യോ​യി​ലൂ​ടെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. മു​ട്ട​യേ​റി​നെ​തി​രെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

Latest News

Corehub Up